ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് വടക്കേ അക്ഷാംശം 11.45°ക്കും 12.150°ക്കും ഇടയിലും കിഴക്കേ രേഖാംശം 75.20°ക്കും ഇടയിൽ വരുന്ന മലയോരപ്രദേശത്താണ്. വളപട്ടണം പുഴയുടെയും അൻചരക്കണ്ടി പുഴയുടെയും അതിന്റെ കൈവഴികളായ നിരവധി നീർച്ചാലുകളുടെയും നീർത്തടങ്ങളിലാണ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് പരിധിയിലാകെ 32 നീർത്തടങ്ങൾ ഉണ്ട്. ഇടനാട്ടിലും മലനാട്ടിലും സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഇടനാട്ടിൽ സമുദ്രനിരപ്പിൽ നിന്നും 13 മീറ്ററിനും 76 മീറ്ററിന് ഇടയിലും, മലനാട് പ്രദേശങ്ങൾ 76 മീറ്ററിനും 300 മീറ്ററിനും ഇടയിൽ ഉയർന്നു നിൽക്കുന്ന ഭൂപ്രദേശമാണ്. അയ്യൻകുന്ന് പഞ്ചായത്തിൽ 15.93 ച.കി.മീറ്ററും ആറളം പഞ്ചായത്തിൽ 43.51 ച.കി.മീറ്ററും വനപ്രദേശമാണ്. 3.06 ച.കി.മീറ്റർ വിസ്തൃതിയുള്ള ആറളം ഫാമിൽ പകുതിയോളം ഇപ്പോൾ പട്ടികവർഗ്ഗ പുനരധിവാസ മേഖലയാണ്.ഭൂപ്രകൃതിക്കനുസരിച്ച് അഞ്ച് ഭാഗങ്ങളായി ഈ പ്രദേശത്തെ...

എം വി സരള

പ്രസിഡൻ്റ്

എം സുമേഷ്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സി ഷൈമ

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

നൌഷാദ് സി സി

ചെയർപേഴ്സൺ,

മനീഷ പി ഡി

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

പൊന്നപ്പൻ എം

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. വളപട്ടണം പുഴയും അഞ്ചരക്കണ്ടി പുഴയും അവയുടെ കൈവഴികളും ഉൾപ്പെടുന്ന ജലസമൃദ്ധ പ്രദേശമായ ഇവിടെ 32 നീർത്തടങ്ങൾ നിലനിൽക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 13 മീറ്റർ മുതൽ 300 മീറ്റർ വരെ ഉയരമുള്ള ഇടനാടും മലനാടും ഉൾക്കൊള്ളുന്ന ഭൂപ്രദേശമാണിത്.അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലായി ഗണ്യമായ വനമേഖലകളുണ്ട്. ആറളം ഫാമിന്റെ ഒരു വലിയ ഭാഗം പട്ടികവർഗ്ഗ പുനരധിവാസ മേഖലയായി ഉപയോഗിക്കുന്നു. കുന്നിൻമുകൾ, കുന്നിൻചെരിവുകൾ, താഴ്വരകൾ, സമതലങ്ങൾ തുടങ്ങി വിവിധ ഭൂപ്രകൃതി സവിശേഷതകളുള്ള പ്രദേശമാണിത്. ചരൽമണ്ണ്, മണൽമണ്ണ്, ചെങ്കൽമണ്ണ്, കറുത്തമണ്ണ്, ചെമ്മണ്ണ് തുടങ്ങിയ ഫലഭൂയിഷ്ഠമായ മണ്ണിനങ്ങൾ ഇവിടെ കാണപ്പെടുന്നു.റബ്ബർ, നാളികേരം, കശുവണ്ടി എന്നിവയാണ് പ്രധാന കൃഷികൾ. കൂടാതെ കുരുമുളക്, കവുങ്ങ്, വാഴ, ചേന, മരച്ചീനി, ഇഞ്ചി, മഞ്ഞൾ, പച്ചക്കറികൾ തുടങ്ങിയവയും കൃഷി ചെയ്യുന്നു. എന്നാൽ റബ്ബറിന്റെ വിലത്തകർച്ചയും മറ്റ് സാമ്പത്തിക കാരണങ്ങളും മൂലം പരമ്പരാഗത കൃഷികളോടുള്ള കർഷകരുടെ താൽപര്യം കുറയുകയും നെൽകൃഷി ചുരുങ്ങുകയും ചെയ്യുന്നു.പ്രദേശത്തിന്റെ പ്രധാന നദിയായ വളപട്ടണം പുഴ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്. ആറളം, കീഴല്ലൂർ, തില്ലങ്കേരി, പായം, വിളമന, കൂടാളി, പട്ടാനൂർ, പട്ടാനൂർ എന്നീ വില്ലേജുകൾ ഈ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നു. ഈ ബ്ലോക്ക് പഞ്ചായത്തിനു 372.94 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്

കൂടുതൽ വായിക്കുക